കോട്ടയം എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടു മരണം
തൊടുപുഴ സ്വദേശി സനോഷ്, തമിഴ്‌നാട് സ്വദേശി എന്നിവരാണ് മരിച്ചത്
Update: 2025-04-08 05:33 GMT


കോട്ടയം: കോട്ടയത്ത് എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ജീപ്പ് ഡ്രൈവറായ തൊടുപുഴ സ്വദേശി സനോഷും യാത്രക്കാരനായ തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു.
ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്. മുൻവശം പൂർണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതതടസ്സമുണ്ടായി. തുടര്‍ന്ന് ചിങ്ങവനം പൊലീസ് എത്തിയാണ് ഗതാഗതതടസം ഒഴിവാക്കിയത്.