Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 66.16 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ലോഹർദാഗ മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപെടുത്തിയപ്പോൾ ഹസാരിബാഗിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്.
15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 73 വനിതകൾ ഉൾപ്പെടെ 683 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. മാവോയിസ്‌റ്റ് ബാധിത പ്രദേശങ്ങൾ ഉൾപ്പെടെ, ആദിവാസി ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും മികച്ച രീതിയിലാണ് പോളിങ് നടന്നത്. മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ അടക്കമുള്ളവർ ജനവിധി തേടിയിരുന്നു. ബാക്കിയുള്ള 28 സീറ്റുകളിൽ നവംബർ 20ന് വോട്ടെടുപ്പ് നടക്കും
അതേസമയം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നു.