ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്ത്യൻ സമുദായത്തിലുള്ള വ്യക്തി വേണം; നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താമരശ്ശേരി ബിഷപ്പ്

ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നദ്ദയോട് ആവശ്യപ്പെട്ടതായി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു

Update: 2022-05-06 11:58 GMT
Editor : Dibin Gopan | By : Web Desk
Advertising

കോഴിക്കോട് : ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്ത്യൻ സമുദായത്തിലുള്ള വ്യക്തി വേണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനിയൽ. ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നദ്ദയോട് ആവശ്യപ്പെട്ടതായി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു.

അതേസമയം, ഏകദിന സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയത്. പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ചു.

കേന്ദ്ര സർക്കാർ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും പൂർണമായും തുടച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്താൻ ബിജെപിയും കേന്ദ്ര സർക്കാരും എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് 4ന് സംസ്ഥാന കോർകമ്മറ്റിയിലും തുടർന്ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന പൊതുസമ്മേളത്തിലും പങ്കെടുക്കും. രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News