പൊതുപ്രവർത്തകരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട: കെ കെ രമ

'രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും മാതൃകാപരമായി ശിക്ഷിക്കണം'

Update: 2021-06-14 05:06 GMT
Advertising

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവര്‍ത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികള്‍ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും കെ കെ രമ പറഞ്ഞു.

ആലത്തൂർ നഗരത്തിൽ വെച്ച് ഒരു സംഘം സിപിഎം പ്രവർത്തകർ തന്നെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി എന്നാണ് രമ്യ ഹരിദാസിന്റെ പരാതി. പട്ടിഷോ കാണിക്കരുതെന്നും  ഇനി ഇവിടെ കാലുകുത്തിയാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രമ്യ ഹരിദാസ് പറഞ്ഞു. എന്നാൽ എംപിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എംപിക്കൊപ്പം ഉള്ളവരാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്നുമാണ് സിപിഎം നേതാക്കളുടെ നിലപാട്.

കെ കെ രമയുടെ കുറിപ്പ്

ആലത്തൂർ മണ്ഡലത്തിലെ എംപിയായ രമ്യ ഹരിദാസിനു നേരെ സിപിഎം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. ഒരു പാർലമെന്‍റ് അംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.

രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.

ആലത്തൂർ മണ്ഡലത്തിലെ എം.പി.യായ രമ്യ ഹരിദാസിനു നേരെ സി.പി.എം. നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ...

Posted by K.K Rema on Sunday, June 13, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News