കെ-റെയിലിൽ പ്രതിഷേധം ശക്തം: തിരുന്നാവായയിൽ കല്ലിടൽ നിര്‍ത്തിവെച്ചു

തിരുനാവായയിൽ കെ-റെയിൽ കല്ലുകൾ പ്രതിഷേധകർ പിഴുതെറിഞ്ഞു. റെയിൽവെ ഭൂമിയിലെ കല്ലുകളാണ് സമരക്കാർ പിഴുതെറിഞ്ഞത്.

Update: 2022-03-22 12:12 GMT
Editor : rishad | By : Web Desk
Advertising

കെ-റെയിൽ കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം. തിരുന്നാവായയിൽ കെ-റെയിൽ കല്ലുകൾ പ്രതിഷേധകർ പിഴുതെറിഞ്ഞു. റെയിൽവെ ഭൂമിയിലെ കല്ലുകളാണ് സമരക്കാർ പിഴുതെറിഞ്ഞത്. നിരവധിയാളുകളാണ് തിരുന്നാവായയിൽ സംഘടിച്ചത്. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു.  

അതേസമയം കോട്ടയം കുഴിയാലിപ്പടിയിൽ കെ-റെയിലിനായി സ്ഥാപിച്ച കല്ല് പിഴുത് നാട്ടുകാർ തോട്ടിലെറിഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കല്ലിടൽ നിർത്തിവെച്ച് ജീവനക്കാർ മടങ്ങി. സ്ത്രീകളടക്കം നിരവധി പേരാണ് ഇന്നും സമരത്തിന് എത്തിയത്. രാവിലെ എട്ടരയോടെയാണ് കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ ആദ്യ സർവ്വേ കല്ല് ഇട്ടത്.

ഇന്നലെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയ കെ-റെയിൽ ജീവനക്കാർ രാവിലെ തന്നെ എത്തി കല്ലിടുകയായിരുന്നു. സമരത്തിന് കൂടുതൽ ആളുകൾ എത്തിയതിന് പിന്നാലെ ഇട്ട സർവ്വേകല്ല് സമരക്കാർ പിഴുത് തോട്ടിലെറിഞ്ഞു.  എന്നാല്‍ കെ-റെയിലിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

സജി ചെറിയാനും ഇ.പി ജയരാജനും പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരാണ്. കെ-റെയിൽ വിഷയത്തിൽ മന്ത്രിമാരും എം.ഡിയും പറയുന്നത് പരസ്പര വിരുദ്ധമായാണ്. വിഷയം ആദ്യം സർക്കാരുമായി ബന്ധപ്പെട്ടവർ പഠിക്കണം. മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തെ പാർട്ടിക്കാർക്ക് പേടിയുണ്ടാവും. നാട്ടിലുള്ളവർ എല്ലാവരും ഭയന്നാണ് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി കരുതരുതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News