പ്രതിഷേധ ശബ്ദങ്ങളെ നിരോധിക്കുന്നത് ഭീരുത്വം: കെ.സുധാകരന്‍

മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പ്രതിഷേധമറിയിച്ചു

Update: 2022-01-31 17:54 GMT
പ്രതിഷേധ ശബ്ദങ്ങളെ നിരോധിക്കുന്നത് ഭീരുത്വം: കെ.സുധാകരന്‍
AddThis Website Tools
Advertising

മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പ്രതിഷേധമറിയിച്ചു.  ജനാധിപത്യത്തിന്റെ മുന്നേറ്റം തന്നെ നാലാം തൂണുകൾ ആയ മാധ്യമങ്ങളുടെ കരുത്തും സ്വാതന്ത്ര്യവുമാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ പിൻവാതിൽ ഉത്തരവുകൾ വഴി മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് അണിയിക്കാൻ ഉള്ള ശ്രമങ്ങൾ ജനാധിപത്യ ഇന്ത്യ പരാജയപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു. 

ജനാധിപത്യത്തിൽ പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടാകണം. അവയെ നിരോധിക്കുന്നത് ഭീരുത്വമാണെന്ന് പറഞ്ഞ സുധാകരന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന മീഡിയ വൺ ചാനൽ പ്രവർത്തകർക്ക് ഐക്യദാർഢ്യമറിയിച്ചു. പത്രങ്ങളുടെ എഡിറ്റേഴ്‌സ് കോൺഫറൻസില്‍‌ ജവഹർലാൽ നെഹ്രു നടത്തിയ പ്രഭാഷണം ഓര്‍മിപ്പിച്ചാണ് സുധാകരന്‍ മീഡിയാ വണ്ണിന് പിന്തുണയറിയിച്ചത്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News