കെ.എസ്.ആർ.ടി.സി ബസ് കൊമ്പിൽ കുത്തി ഉയര്‍ത്തി 'കബാലി'; യാത്രക്കാരെ മുൾമുനയിൽ നിർത്തിയത് രണ്ടുമണിക്കൂർ

രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്

Update: 2022-11-24 04:46 GMT
Editor : Lissy P | By : Web Desk
Advertising

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയ കെ.എസ്.ആർ.ടി.സി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു 'കബാലി' എന്ന് വിളിപ്പേരുള്ള കാട്ടാന ബസ് ആക്രമിച്ചത്. ആന ബസ് കൊമ്പിൽ കുത്തി ഉയർത്തുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് സംഭവം.രണ്ടു മണിക്കൂറിലേറെ ആന പരാക്രമം തുടരുകയും ചെയ്തു. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞയാഴ്ച സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയിൽനിന്ന് യാത്രക്കാരെ രക്ഷിക്കാൻ ഡ്രൈവർ ബസ് എട്ട് കിലോമീറ്റർ പിന്നോട്ടോടിച്ചിരുന്നു. ചാലക്കുടി വാൽപ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതൽ ആനക്കയം വരെയാണ് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷൻ ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News