കളമശ്ശേരി സ്ഫോടനം: പ്രതിയുടെ തിരിച്ചറിയൽ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ ഇന്ന് കോടതിയില്‍

യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ മാർട്ടിനെ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു

Update: 2023-11-03 01:36 GMT
Editor : Shaheer | By : Web Desk
Kalamassery blast case accused Dominic Martin brought to Palarivattam electrical shop and evidence taken
AddThis Website Tools
Advertising

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സി.ജി.എം കോടതിയാണ് അപേക്ഷ പരിഗണിക്കുക.

യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ മാർട്ടിനെ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തേണ്ടവരുടെ അന്തിമപട്ടിക തയാറാക്കിയത്. തിരിച്ചറിയൽ പരേഡിന് ശേഷമാകും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കുക. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.

Full View

Summary: The Ernakulam Additional CGM Court will consider the request of the investigation team for the identification parade of the accused in the Kalamassery blast case today.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News