കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ താൽക്കാലികമെന്ന് കാനം രാജേന്ദ്രൻ
ഇപ്പോൾ നടക്കുന്നത് പ്രാഥമിക അലൈൻമെന്റുകൾ മാത്രമാണ്. അതിന് ശേഷമാണ് പാരിസ്ഥിതികാഘാത പഠനം അടക്കമുള്ള വിശദമുള്ള ചർച്ചകൾ ഉണ്ടാവുകയുള്ളൂ.
Update: 2022-01-16 05:43 GMT
കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ താൽക്കാലികമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതിയ ഒരു പദ്ധതി വരുമ്പോൾ ജനങ്ങൾക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാറ്റേണ്ടത് ഭരിക്കുന്ന സർക്കാറാണെന്നും കാനം പറഞ്ഞു. മീഡിയവൺ 'എഡിറ്റോറിയൽ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നടക്കുന്നത് പ്രാഥമിക അലൈൻമെന്റുകൾ മാത്രമാണ്. അതിന് ശേഷമാണ് പാരിസ്ഥിതികാഘാത പഠനം അടക്കമുള്ള വിശദമുള്ള ചർച്ചകൾ ഉണ്ടാവുകയുള്ളൂ. കെ റെയിൽ വിഷയത്തിൽ പ്രതിപക്ഷമാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.