കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ആവർത്തന വിവാദം; പരീക്ഷാ കൺട്രോളർക്ക് ക്ലീൻ ചിറ്റ്
പരീക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകർക്കാണ് പിഴവ് പറ്റിയതെന്നും റിപ്പോർട്ട് പറയുന്നു.
Update: 2022-05-06 02:47 GMT


കണ്ണൂർ: കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ആവർത്ത വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് അന്വേഷണ കമ്മീഷന്റെ ക്ലീൻ ചിറ്റ്. പരീക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകർക്കാണ് പിഴവ് പറ്റിയതെന്നും റിപ്പോർട്ട് പറയുന്നു. സർവകലാശാല നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷന്റെതാണ് കണ്ടെത്തൽ.