ചാലക്കുടിയിൽ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെയാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടു കടത്താൻ ഡി.ഐ.ജി എസ്. അജിതാബീഗം ഉത്തരവിട്ടത്.
Update: 2024-03-13 09:56 GMT
തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെയാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടു കടത്താൻ ഡി.ഐ.ജി എസ്. അജിതാബീഗം ഉത്തരവിട്ടത്.
ഡിസംബർ 22നാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി ഗവ. ഐ.ടി.ഐയിലെ എസ്.എഫ്.ഐയുടെ വിജയാഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിധിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തകർത്തുവെന്നാണ് കേസ്. ഇതിൽ അറസ്റ്റിലായി 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13നാണ് നിധിന് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.