കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കർശന നിർദേശം; എയർപോർട്ട് ഡയറക്ടർക്ക് വീണ്ടും കത്തയച്ചു

രിസക്കായി നിലവിലെ റൺവേയുടെ രണ്ട് ഭാഗത്തു നിന്നും 160 മീറ്റർ എടുക്കണമെന്നാണ് ആവശ്യം.

Update: 2023-07-16 05:57 GMT
Editor : anjala | By : Web Desk
Advertising

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കർശന നിർദേശം. എയർപോർട്ട് ഡയറക്ടർക്ക് എയർപോർട്ട് അതോറിറ്റി വീണ്ടും കത്തയച്ചു. കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. രിസക്കായി നിലവിലെ റൺവേയുടെ രണ്ട് ഭാഗത്തു നിന്നും 160 മീറ്റർ എടുക്കണമെന്നാണ് ആവശ്യം. 2022 സെപ്റ്റംബറിലാണ് 14.5 ഏകർ ഭൂമി റൺവേക്കായി ഏറ്റെടുക്കണമെന്ന് ആവശ്യപെട്ട് എയർപ്പോർട്ട് അതോറിറ്റി കത്തയച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആയിട്ടില്ല.

സംസ്ഥാന സർക്കാർ ഭൂമി വിട്ടുനൽകിയില്ലെങ്കിൽ റൺവേയുടെ നീളം കുറക്കണം. റൺവേയുടെ നീളം കുറച്ചാൽ നിലവിലുള്ള പല വിമാനങ്ങളും ഇറങ്ങതാവും കത്തിൽ ചൂണ്ടികാണിക്കുന്നു. എയർപോർട്ട് അതോറിറ്റി സംബന്ധിച്ച് റൺവേയുടെ സുരക്ഷയെന്നുളളതിനാണ് പ്രാമുഖ്യം നൽകുന്നത്. വിമാനാപകടം നടന്നതിന് പിന്നാലെയാണ് 14.5 ഏകർ ഭൂമി കൂടി ഏറ്റെടുത്തു കൊണ്ട് റൺവേയുടെ നീളം കൂട്ടണമെന്നുളള നിർദേശം നൽകിയിരുന്നത്. അവസാനമായി കത്തയച്ചിരിക്കുന്നത് ജൂലെെ 14 നാണ്. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News