''പാർട്ടി നോക്കിയല്ല നടപടി, അഴിമതി വെച്ചു പൊറുപ്പിക്കില്ല'': കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി എം.വി ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കോടികള്‍ വെട്ടിച്ച മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും ഒളിവിലാണ്

Update: 2021-07-24 05:22 GMT
Editor : ijas
പാർട്ടി നോക്കിയല്ല നടപടി, അഴിമതി വെച്ചു പൊറുപ്പിക്കില്ല: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി എം.വി ഗോവിന്ദൻ
AddThis Website Tools
Advertising

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്തത് ആരായാലും അവര് ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 

അതേ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കോടികള്‍ വെട്ടിച്ച മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കായി ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി.

Tags:    

Editor - ijas

contributor

Similar News