വിഴിഞ്ഞത്ത് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; വിമർശനവുമായി കേരള കോൺഗ്രസ് എം

'സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരം'

Update: 2022-11-28 13:50 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ അതൃപ്തിയുമായി ജോസ്.കെ.മാണി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരമാണ്. ഇന്നലെയുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ജോസ്. കെ മാണി പറഞ്ഞു.

അതേസമയം വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ വിളിച്ച സർവകക്ഷിയോഗം സമാപിച്ചു. കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ മന്ത്രി ജി ആർ അനിലും പങ്കെടുത്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് സമരസമിതി സർവകക്ഷിയോഗത്തെ അറിയിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News