സ്നേഹ സന്ദേശം പകര്‍ന്ന് ചെറിയ പെരുന്നാൾ; ആഘോഷ നിറവിൽ വിശ്വാസികൾ

വിവിധ ഇടങ്ങളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാമുമാരും വിവിധ സംഘടന നേതാക്കളും കാർമികത്വം വഹിച്ചു

Update: 2025-03-31 08:59 GMT
Editor : Jaisy Thomas | By : Web Desk
eid ul fitr
AddThis Website Tools
Advertising

കോഴിക്കോട്: ചെറിയ പെരുന്നാൾ ആഘോഷ നിറവിൽ വിശ്വാസികൾ. റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ഫലസ്തീനുകാരോട് ഐക്യപ്പെട്ടും ലഹരിക്കെതിരെ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുമാണ് പെരുന്നാൾ ആഘോഷം. വിവിധ ഇടങ്ങളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാമുമാരും വിവിധ സംഘടന നേതാക്കളും കാർമികത്വം വഹിച്ചു.

പൂർണമായും അല്ലാഹുൽ സമർപ്പിച്ച പുണ്യമാസത്തിലെ 29 നാൾ പിന്നിട്ട് ചെറിയ പെരുന്നാളിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ. പുതിയ വസ്ത്രങ്ങൾ അണിച്ച് നിറഞ്ഞ മനസോടെ ഈദ് ഗാഹിലെയും പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിലും വിശ്വാസികൾ ഒന്നാകെയെത്തി. പരസ്പരം സ്നേഹം പങ്കിട്ട് ആശ്ലേഷിച്ച് സാഹോദര്യത്തിന്‍റെ മധുരം പകർന്നു.

വിവിധ ഇടങ്ങളിൽ നടന്ന ഈദ് ഗാഹുകൾക്ക് പ്രമുഖർ നേതൃത്വം നൽകി. മലപ്പുറം കോട്ടപ്പടിയിലെ സംയുക്ത ഈദ് ഗാഹിന് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ കാർമികത്വം വഹിച്ചു. ഐക്യദാർഢ്യത്തിന്റെയും കരുതലിന്റെയും ജാഗ്രതയുടെയും പെരുന്നാളാണെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ഉമ്മമാരും കുഞ്ഞുങ്ങളും കരയുന്നത് നമ്മൾ കാണുകയാണെന്നും ഈ പെരുന്നാൾ ദിനത്തിൽ അവരോട് ഐക്യപ്പെട്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകിയ പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ്ഗാഹിന് എം. അഹ്മദ് കുട്ടി മദനിയും കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ബദ്റുദ്ദീൻ വാഴക്കാടും കൊല്ലം കർബലയിൽ ആൾ ഇന്ത്യ പേർസണൽ ലോ ബോർഡ് മെമ്പർ അബ്ദു ഷുക്കൂർ മൗലവിയും കൊല്ലം ബീച്ചിൽ നസറുദ്ദീൻ റഹ്മാനിയും കോട്ടയം സെൻട്രൽ ഈദ് ഗാഹിന്  സഫാ ജുമാ മസ്ജിദ് ചീഫ് ഇമാം ഇബ്രാഹിം വടുതലയും കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഈദ് ഗാഹിന് പി.കെ സക്കറിയ സ്വലഹിയും നേതൃത്വം നൽകി.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News