വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് വയനാട്ടിൽ

ചാലിഗദ്ദയിൽ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടില്‍ രാവിലെ ഒന്‍പതരയോടെ എത്തും

Update: 2024-02-19 06:55 GMT
Editor : Shaheer | By : Web Desk
Kerala Governor Arif Mohammed Khan to visit Wayanad

ആരിഫ് മുഹമ്മദ് ഖാന്‍

AddThis Website Tools
Advertising

കല്‍പറ്റ: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധം കനക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിൽ. രാവിലെ ഒന്‍പതരയോടെ ചാലിഗദ്ദയിൽ കൊല്ലപ്പെട്ട അജീഷിന്‍റെ വീട് ഗവർണർ സന്ദര്‍ശിക്കും.

തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച പാക്കത്തെ പോളിന്‍റെ വീട്ടിലും, മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീട്ടിലും ആരിഫ് മുഹമ്മദ് ഖാൻ എത്തും. പോളിൻ്റെ വീട്ടിലെ സന്ദര്‍ശനത്തിനു ശേഷം പ്രദേശത്തുതന്നെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കഴിയുന്ന വിദ്യാർത്ഥിയുടെ വീടും ഗവർണർ സന്ദർശിക്കും.

ഉച്ചയ്ക്കു പന്ത്രണ്ടരയേടെ മാനന്തവാടി ബിഷപ് ഹൗസിൽ യോഗം ചേരുന്നുമുണ്ട്. ഇതിനു ശേഷം കണ്ണൂരിലേക്ക് തിരിക്കും.

Summary: Kerala Governor Arif Mohammed Khan to visit Wayanad today amid protests over wild animal attacks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News