അതിശക്തമായ മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട്

മെയ് 18 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Update: 2024-05-14 09:09 GMT
Kerala rain orange alert for pathanamthitta and Idukki
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.

സംസ്ഥാനത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും കനത്ത മഴയ്ക്ക് തന്നെയാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്.

പത്തനംതിട്ടയിലും ഇടുക്കിയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട്. ഏപ്രിൽ മാസത്തിൽ അനുഭവപ്പെട്ട കൊടുംചൂടിന് ശമനമെന്നോണം പെയ്ത വേനൽമഴ കനക്കുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത്. മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ വിവിധയിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News