നാല് വർഷ ബിരുദം; കേരളപ്പിറവി ദിനത്തിൽ ക്ലാസുകൾ തുടങ്ങുമെന്ന് കേരള സർവകലാശാല വിസി

പഠനത്തിന്റെ ഏതു ഘട്ടത്തിലും വിഷയങ്ങൾ മാറ്റി സ്വീകരിക്കാൻ അവസരമുണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും വിസി

Update: 2023-10-12 03:20 GMT
Advertising

തിരുവനന്തപുരം: നാല് വർഷ ബിരുദകോഴ്‌സുകളുടെ ക്ലാസ് കേരളപ്പിറവി ദിനത്തിൽ തുടങ്ങുമെന്ന് കേരള സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ. ഈ മാസം 21 ന് ആദ്യ റൗണ്ട് പ്രവേശനവും 30 ന് രണ്ടാം ഘട്ടം പ്രവേശനവും നടക്കുമെന്ന് അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോഴ്‌സിലേക്ക് ആകെ ലഭിച്ചത് 301 അപേക്ഷകളാണെന്നും അപേക്ഷകരിൽ കൂടുതലും പെൺകുട്ടികളാണെന്നും വിസി പറഞ്ഞു.

കോഴ്‌സിൽ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാമെന്നും എന്തു പഠിക്കണം എന്ന് തീരുമാനിക്കുന്നത് അധ്യാപകരല്ല, വിദ്യാർഥികളാണെന്നും അദ്ദേഹം വ്യക്തമാക്കി. പഠനത്തിന്റെ ഏതു ഘട്ടത്തിലും വിഷയങ്ങൾ മാറ്റി സ്വീകരിക്കാൻ അവസരമുണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും വിസി അറിയിച്ചു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള വിദഗ്ധരായ അധ്യാപകർ കോഴ്‌സിൽ പഠിപ്പിക്കുമെന്നും പരീക്ഷണാർത്ഥം കൂടിയാണ് ഇവ നടത്തുന്നതെന്നും വ്യക്തമാക്കി. വിദ്യാർഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്നത് ഇവിടുത്തെ വിദ്യാഭ്യാസം മോശമായതുകൊണ്ടല്ലെന്നും അതിന് പല കാരണങ്ങൾ ഉണ്ടെന്നും വിസി പറഞ്ഞു.

Full View

Kerala University VC Mohannan Kunnummal says four-year degree classes will start on Kerala birth day

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News