തീരദേശ പരിപാലന പ്ലാനിന്റെ കരട് കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനം

109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും

Update: 2024-08-14 11:53 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: തീരദേശ പരിപാലന പ്ലാനിന്റെ കരട് അംഗീകാരത്തിനായി കേന്ദ്രത്തിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും.

2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്.

സിആർ ഇസഡ് മൂന്നിൽ നിന്ന് സിആർ ഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News