കിൻഫ്ര തീപിടിത്തം: മരിച്ച രഞ്ജിത്തിന് സർക്കാർ ധനസഹായം നൽകും

രഞ്ജിത്തിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകാനും ആലോചനയുണ്ട്

Update: 2023-05-24 01:46 GMT
Editor : Lissy P | By : Web Desk
Kinfra fire: Govt to provide financial assistance to deceased Ranjith,കിൻഫ്ര തീപിടിത്തം: മരിച്ച രഞ്ജിത്തിന് സർക്കാർ ധനസഹായം നൽകും
AddThis Website Tools
Advertising

തിരുവനന്തപുരം: കിൻഫ്ര തീപിടിത്തത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന് സർക്കാർ ധനസഹായം നൽകും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. രഞ്ജിത്തിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം കിൻഫ്രയിലേ കെഎംഎസ് സി എല് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ ആണ് രഞ്ജിത്ത് മരിച്ചത്. കോട്ടയത്തും കൊല്ലത്തും കാട്ടു പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ ധനസഹായം നൽകുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.

അതേസമയം, കിൻഫ്ര പാർക്കിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതൽ ആരഭിക്കും.ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ്.

കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു.എന്നാൽ അതിനു പിന്നാലെ തിരുവനന്തപുരത്തും തീപിടുത്തമുണ്ടായതോടെയാണ് പരിശോധന ശക്തമാക്കുന്നത്.ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റും ഉടനെ ആരംഭിക്കും.ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെടാനിടയായ തീപിടിത്തം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ആരോഗ്യവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News