കെ.എം.മാണി ലീഗൽ എക്സലൻസ് അവാർഡ് അഡ്വ. മഞ്ചേരി ശ്രീധരൻ നായർക്ക്

കെ.എം.മാണി ലീഗൽ എക്സലൻസ് അവാർഡ് ഒക്ടോബർ 16ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും

Update: 2023-10-11 14:14 GMT
KM Mani Legal Excellence Award,  Adv.Mancheri Sreedharan Nair, latest malayalm news, km mani, കെ.എം മാണി ലീഗൽ എക്സലൻസ് അവാർഡ്, അഡ്വ.മഞ്ചേരി ശ്രീധരൻ നായർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ, കെ.എം മാണി
AddThis Website Tools
Advertising

കോട്ടയം: അഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെ.എം. മാണി ലീഗൽ എക്സലൻസ് അവാർഡ് പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായർക്ക്. കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ.ജോസഫ് ജോൺ , ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജേക്കബ് എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. 


കാൽ നൂറ്റാണ്ട് കാലത്തോളം കേരള നിയമ വകുപ്പ് മന്ത്രിയായിരുന്ന കെ.എം.മാണിയുടെ പേരിലുള്ള ലീഗൽ എക്സലൻസ് അവാർഡ് ഒക്ടോബർ 16ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സമ്മാനിക്കും.


സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ മഞ്ചേരി ശ്രീധരൻ നായർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ,കേരള ബാർ കൗൺസിൽ ചെയർമാൻ, ബാർ ഫെഡറേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷക വൃത്തിയിൽ അര നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ശ്രീധരൻ നായരുടെ ജൂനിയർമാരായി സിനിമ നടൻ മമ്മൂട്ടി ഉൾപ്പെടെ നൂറു കണക്കിന് അഭിഭാഷകരുണ്ട്.


അവാർഡ് ദാന ചടങ്ങിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ , സ്റ്റീഫൻ ജോർജ് എന്നിവർ സംബന്ധിക്കും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News