'ആ ജനതയെ കാണുമ്പോഴുള്ള ചൊറിച്ചില്‍': കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കൊടിക്കുന്നിലിന്റെ കമന്റ്
ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാണെന്നും കൊടിക്കുന്നില്‍ ചോദിക്കുന്നു.
ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന് കൊടിക്കുന്നില്‍ സുരേഷിന്റെ കമന്റ്.
സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിതെന്ന് കൊടിക്കുന്നില്‍ പറയുന്നു. ലക്ഷദ്വീപ്: ലക്ഷ്യം വർഗ്ഗീയ മുതലെടുപ്പ് എന്ന തലക്കെട്ടോടെയാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റ്ഇട്ടത്. ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം - കോൺഗ്രസ്സ് - മുസ്ലിം ലീഗ് നേതാക്കൾ പച്ച നുണ പ്രചരിപ്പിച്ച് രാഷ്ട്രീയ - വർഗ്ഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടത്തുകയാണെന്ന് കുമ്മനം പറയുന്നു.
ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികൾ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുമ്പോൾ, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങൾ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ് - സിപിഎം - കോൺഗ്രസ്സ് - തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യമെന്ന് കുമ്മനം പറയുന്നു. സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിതെന്ന് കൊടിക്കുന്നില്‍ തിരിച്ചടിച്ചു. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാണെന്നും കൊടിക്കുന്നില്‍ ചോദിക്കുന്നു.
കൊടിക്കുന്നിലിന്റെ കമന്റ് ഇങ്ങനെ..
സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിത്. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്.
താങ്കൾ പറഞ്ഞത് പോലെ രണ്ടാം തരംഗം ഉണ്ടായപ്പോൾ സ്വാഭാവികമായി ഉണ്ടായതല്ല ലക്ഷദ്വീപിലെ കോവിഡ് ബാധ. മറിച്ച് കൃത്യമായ കോവിഡ് പ്രോട്ടോകോൾ ഉണ്ടായിരുന്ന, ദ്വീപിലെ മുൻകരുതൽ എല്ലാം എടുത്ത് കളഞ്ഞ അഡ്മിനിസ്ട്രേറ്ററുടെ പാളിച്ചയാണത്.
ജനാധിപത്യരീതിയിൽ അധികാരമേൽക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളുടെ അധികാരങ്ങളിൽ കൈ കടത്തി കൃഷി, മൽസ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വകുപ്പുകളെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനു കീഴിൽ കൊണ്ടു വരിക. ദ്വീപുനിവാസികളെ ഭരണ നിർവഹണ സംവിധാനത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് തരം താഴ്ത്തുക തുടങ്ങിയ ജനാധിപത്യ വിരുദ്ധതയാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഈ സമരം തുടങ്ങിയത് കോൺഗ്രസൊ സിപിഎംഓ, അല്ല. ലക്ഷദ്വീപിലെ സാധാരണ പൗരന്മാരാണ്. കേരളത്തിലേയും ഇന്ത്യയിലേയും ഓരോ ജനാധിപത്യ വിശ്വാസികളും അതിനോട് ഐക്യപ്പെടുന്നു എന്ന് മാത്രം.
നൂറ്റാണ്ടുകൾക്കു മുൻപേ കാറ്റിലും കോളിലും ഉലയാതെ പേമാരികളെ അതിജീവിച്ച ജനതയാണവർ. അവർ അതിജീവിക്കുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികൾ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ഒരേ മനസോടെ ചെറുത്ത് തോൽപ്പിക്കും.