മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ സമരം ശക്തമാകുന്നു; കോഴിക്കോട് കോർപറേഷൻ ഓഫീസ് വളഞ്ഞ് സമരക്കാർ

പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Update: 2022-12-02 08:26 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: കോതിയിലും ആവിക്കൽ തോടിലും മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ സമരം ശക്തമാകുന്നു. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു.

ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ബീച്ച് ഓപ്പൺ സ്റ്റേജിന് മുൻവശത്ത് നിന്നും പ്രകടനങ്ങളായാണ് സമരസമിതി പ്രവർത്തകർ കോർപ്പറേഷൻ ഓഫീസ് വളഞ്ഞത്. പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജോലിക്കെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സമരക്കാർ തിരിച്ചയച്ചു.സമരം എംകെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.

പ്ലാന്റ് നിർമാണം നിർത്തിയില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം, പദ്ധതിയെ കുറിച്ചുള്ള ആശങ്കയകറ്റാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News