ചുട്ടുപൊള്ളി കോട്ടയം; രാജ്യത്തെ ഏറ്റവും ചൂടുള്ള നഗരത്തിൽ താപനില 37 ഡിഗ്രി സെൽഷ്യസ്

ചൂട് കൂടിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

Update: 2022-03-02 04:05 GMT
Editor : Lissy P | By : Web Desk
Advertising

രാജ്യത്ത് തന്നെ ഏറ്റവും ചൂടു കൂടുതലുള്ള നഗരമായി മാറിയിരിക്കുകയാണ് കോട്ടയം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ കോട്ടയത്തെ താപനില. ചൂട് കൂടിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പ്രളയത്തിന് പിന്നാലെ കോട്ടയം നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസിലേക്ക് താപ നില ഉയർന്നിരുന്നു. ആ താപനില ഉയർന്ന് ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുകയാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ആണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയത്തെ ചൂട്. സമീപകാലത്തൊന്നും താപനില ഇത്രയധികം ഉയർന്നി ട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്.

ചൂടിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്രായിലെ നന്ദ്യാലാണ്. ആറുവർഷം മുമ്പ്  മാര്‍ച്ച് , ഏപ്രിൽ മാസങ്ങളിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയിരുന്നു. അതേസമയം ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍ കുന്ന മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News