കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ബസ് സ്റ്റോപ്പില്ല, പൊരിവെയിലത്ത് വലഞ്ഞ് യാത്രക്കാര്‍; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ബസ് സ്റ്റോപ്പില്ലാത്തതിൽ ആളുകൾ ബുദ്ധിമുട്ടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയോട് കമ്മീഷൻ വിശദീകരണം തേടി. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
പൊരിവെയിലത്താണ് മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും സമീപത്തെ സ്കൂൾ വിദ്യാർഥികളും ബസ് കാത്ത് നിൽക്കുന്നത്. തണല്‍ തേടി നട്ടം തിരിയണം. അവശരായവർ വരെ ബസ് കാത്തുനിന്ന് വലയുകയാണ്. ബസ് സ്റ്റാൻ്റ് വരുമെന്ന പേര് പറഞ്ഞ് ബസ്സ്റ്റോപ് നിർമ്മിക്കുന്നില്ല. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ .
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയോട് 15 ദിവസത്തിനകം വിശദീകരണം നൽകാൻ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 20 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.