കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
Update: 2025-02-02 11:28 GMT


കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെയായിരുന്നു രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്നാണ് പ്രാഥമിക നിഗമനം. ലഹരിയുമായി ബസപ്പെട്ട തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്