'കടക്ക് പുറത്ത്', മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ച മുഖ്യമന്ത്രി മറവിരോഗത്തിന് മരുന്ന് കുടിക്കുന്നത് നല്ലതാണ്: കെ.പി.എ മജീദ്

'ആരാണ് പ്രതിപക്ഷത്തെ നിയമസഭാ മര്യാദ പഠിപ്പിക്കുന്നത്?'

Update: 2022-06-27 10:34 GMT
ballot box , perinthalmanna ballot box,
AddThis Website Tools
Advertising

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി.എ.മജീദ് എംഎൽഎ. ആരാണ് പ്രതിപക്ഷത്തെ നിയമസഭാ മര്യാദ പഠിപ്പിക്കുന്നതെന്ന്  കെ.പി.എ.മജീദ് ചോദിച്ചു. ഏറ്റവും നീചമായി കേരള നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളിക്ക് നേതൃത്വം നൽകിയവരുടെ നേതാവ്. കടക്ക് പുറത്തെന്ന് പറഞ്ഞ് കേരളത്തിലെ മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ച മഹാൻ. മുഖ്യമന്ത്രി മറവി രോഗത്തിന് മരുന്ന് കുടിക്കുന്നത് നല്ലതാണെന്ന് എംഎൽഎ പരിഹസിച്ചു.

എംഎൽഎ വാക്കുകൾ ഇങ്ങനെ..

ആരാണ് പ്രതിപക്ഷത്തെ നിയമസഭാ മര്യാദ പഠിപ്പിക്കുന്നത്? ഏറ്റവും നീചമായി കേരള നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളിക്ക് നേതൃത്വം നൽകിയവരുടെ നേതാവ്. ആരാണ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത്? കടക്ക് പുറത്തെന്ന് പറഞ്ഞ് കേരളത്തിലെ മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ച 'മഹാൻ'. മുഖ്യമന്ത്രി മറവി രോഗത്തിന് മരുന്ന് കുടിക്കുന്നത് നല്ലതാണ്.

മുഖ്യമന്ത്രി സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്നും മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News