നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പഠിക്കാന്‍ കെ.പി.സി.സി അഞ്ച് കമ്മറ്റികളെ നിയോഗിച്ചു
വിവിധ കമ്മിറ്റികള്‍ ജൂലൈ 23ന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യോഗം ചേരും.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാന്‍ കെ.പി.സി.സി അഞ്ച് മേഖലാ കമ്മറ്റികളെ നിയോഗിച്ചു. കമ്മറ്റികളുടെ പ്രഥമയോഗം കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി തോമസ് എം.എല്‍.എ, ടി. സിദ്ധിഖ് എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.
കമ്മിറ്റികള്‍:
തിരുവനന്തപുരം,കൊല്ലം ജില്ലകള്‍
കെ.എ.ചന്ദ്രന്‍ (ചെയര്‍മാന്‍), റ്റി.വി.ചന്ദ്രമോഹനന്‍, റ്റി.എസ്.സലീം
ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകള്‍
വിസി കബീര്‍(ചെയര്‍മാന്‍), പുനലൂര്‍ മധു, ഖാദര്‍ മങ്ങാട്
തൃശ്ശൂര്‍,ഇടുക്കി,പത്തനംതിട്ട ജില്ലകള്‍
പി.ജെ.ജോയി(ചെയര്‍മാന്‍), വി.ആര്‍.പ്രതാപന്‍, ആര്‍.എസ്.പണിക്കര്‍
കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകള്‍
കെ.മോഹന്‍കുമാര്‍(ചെയര്‍മാന്‍), എം.എ.ചന്ദ്രശേഖരന്‍, അയിര ശശി
കണ്ണൂര്‍,കാസര്‍ഗോഡ്,വയനാട് ജില്ലകള്‍
കുര്യന്‍ ജോയി(ചെയര്‍മാന്‍), അജയ് തറയില്‍, എം.സി.ദിലീപ്കുമാര്‍