മലപ്പുറത്ത് KSRTC ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
തൃശൂർ- പാലക്കാട് ദേശീയപാതയിലെ തലപ്പാറയിലാണ് ബസ് മറിഞ്ഞത്
Update: 2024-11-03 18:25 GMT


മലപ്പുറം: മലപ്പുറത്ത് KSRTC ബസ് മറിഞ്ഞു. തൃശൂർ- പാലക്കാട് ദേശീയപാതയിലെ തലപ്പാറയിലാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ അൻപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെന്നാണ് യാത്രക്കാർ അറിയിക്കുന്നത്.