കെ.എസ്.ആർ.ടി.സി പ്രതിസന്ധി ചർച്ചചെയ്യണം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

Update: 2022-03-17 05:46 GMT
Advertising

കെഎസ്ആർടി പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി നിഷേധിച്ചു. കെഎസ്ആർടിസി വിഷയത്തിൽ ആയിരം കോടി കൊടുത്താൽ തീരാവുന്ന കുഴപ്പമേ യുഡിഫ്  കാലത്ത് ഉണ്ടായിരുന്നുള്ളൂ, ഇന്ന് 5,000 കോടി കൊടുത്താലും തീരാത്ത പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

മിക്ക മണ്ഡലങ്ങളിലും നേരത്തെ ഓടിക്കൊണ്ടിരുന്ന 85 ശതമാനം സർവ്വീസുകളും നിർത്തിയെന്നും 3,000 ബസുകൾ ആക്രിയായി മാറുന്നതിലൂടെ മാത്രം 700 കോടി നഷ്ടമാണ് ഉണ്ടാവുന്നതെന്നും സതീശൻ പറഞ്ഞു.

എന്നാൽ കെഎസ്ആർടിസി 2,000 കോടി നഷ്ടത്തിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു. കെഎസ്ആർടിസിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്, അതിന് പ്രതിപക്ഷം കൂട്ട് നിൽക്കരുതെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.

പുതിയ കമ്പനി രൂപീകരിച്ച് കെഎസ്ആർടിസിയെ സർക്കാർ തകർച്ചയിലേക്ക് തള്ളിവിട്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി .

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News