കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നിരത്തിലേക്ക്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും

വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉപയോഗത്തിലുള്ള ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്

Update: 2022-04-17 04:23 GMT
Editor : ijas
കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നിരത്തിലേക്ക്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും
AddThis Website Tools
Advertising

തിരുവന്തപുരം: നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നിരത്തിലേക്ക്. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉപയോഗത്തിലുള്ള ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിന് പുതിയ സൗകര്യം ഒരുക്കുന്നത്. ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് സർവീസ് നാളെ വൈകുന്നേരം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.

വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്‍റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാകും ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് സർവീസ് നടത്തുക. വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ നീണ്ടു നില്‍ക്കുന്ന 'നൈറ്റ് സിറ്റി റൈഡും' രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന 'ഡേ സിറ്റി റൈഡു'മാണ് കെ.എസ്.ആർ.ടി.സി നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ രണ്ട് സര്‍വീസിലും ടിക്കറ്റ്‌ നിരക്ക് 250/-രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200/- രൂപ നല്‍കിയാല്‍ മതിയാകും. യാത്രക്കാര്‍ക്ക് വെൽകം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. രാത്രിയും പകലും ഒരുമിച്ച് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350/- രൂപ നല്‍കിയാല്‍ മതിയാകും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News