കെഎസ്ആർടിസി പെൻഷൻ തിങ്കളാഴ്ച മുതൽ
കരാർ ഒപ്പിടാത്തതിനാൽ കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് മീഡിയാ വൺ റിപ്പോർട്ട് ചെയ്തിരുന്നു.
Update: 2022-08-26 14:55 GMT
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങും. സഹകരണ കൺസോർഷ്യത്തിന്റെ കാലാവധി നീട്ടിയതിനെ തുടർന്നാണ് നടപടി. ജൂൺ പത്തിന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെയാണ് നീട്ടിയിരിക്കുന്നത്. സർക്കാർ തിരിച്ചടക്കേണ്ട പലിശ 8.5%ൽ നിന്ന് 8 ശതമാനമാക്കി. കരാർ ഒപ്പിടാത്തതിനാൽ കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് മീഡിയാ വൺ റിപ്പോർട്ട് ചെയ്തിരുന്നു.