കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം: സോണിയ ഗാന്ധിക്ക് കെ.എസ്.യു കത്ത് നല്‍കി
നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷക്ക് കെ.എസ്.യു നേതാക്കളുടെ കത്ത്. ഒരു വിഭാഗം കെ.എസ്.യു നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്ത് നൽകിയത്. രണ്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രെസിഡന്റുമാരും, 5 സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും നേതൃത്വത്തിലാണ് കത്ത് നൽകിയത്.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യമാണെന്ന് വലിയ വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായി. ഇത് പരിഹരിക്കുന്നതിന് താഴേ തട്ടിൽ നിന്നും പ്രവർത്തനം ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിന് പുതിയ നേതൃത്വം വരണം. നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു.
നേതൃമാറ്റം സംബന്ധിച്ച് യുവ നേതാക്കൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് സോണിയ ഗാന്ധിക്ക് നേരിട്ട കത്ത് അയച്ചത്. കത്തിന്റെ കോപ്പി രാഹുല്‍ ഗാന്ധിക്കും താരീഖ് അൻവറിനും കെ.സി വേണുഗോപാലിനും അയച്ചിട്ടുണ്ട്.