ഹരിത നേതാക്കളെ പുറത്താക്കിയ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല: എം കെ മുനീർ
ലീഗ് നേതൃത്വത്തിലുള്ളവർ വേണ്ടത്ര ആലോചന നടത്തിയിട്ടാണ് തീരുമാനമെടുത്തതെന്ന് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങൾ
എംഎസ്എഫ്- ഹരിത നേതാക്കളെ പുറത്താക്കിയ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ. ലീഗ് നേതൃത്വത്തിലുള്ളവർ വേണ്ടത്ര ആലോചന നടത്തിയിട്ടാണ് തീരുമാനമെടുത്തതെന്ന് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
മുഫീദ തസ്നിയും നജ്മ തബ്ഷീറയും മാധ്യമങ്ങളെ കണ്ടതിന് ശേഷം പൊതുസമൂഹത്തില്‍ നിന്ന് അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉയര്‍ന്നിരുന്നു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്‍ലിയയെയും സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പി പി ഷൈജലിനേയും പുറത്താക്കിയത് വേണ്ടത്ര ചര്‍ച്ചകള്‍ നടക്കാതെയാണെന്ന ആക്ഷേപം പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടികളില്‍ എന്തെങ്കിലും മാറ്റം വരുമോയെന്ന് നേതാക്കളോട് ചോദിച്ചത്.
ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന ചെമ്മങ്ങാട് സിഐ സി അനിതാകുമാരി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിച്ചു. സ്വാഭാവിക അവധിയാണെന്ന് വിശദീകരിക്കുമ്പോഴും അന്വേഷണ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല.