വയനാട് നെല്ലിമുണ്ടയില്‍ തേയില തോട്ടത്തിൽ പുലി
മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത്
Update: 2025-03-12 07:40 GMT
വയനാട്: വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു.പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്.ഈ മേഖലയിൽ നേരത്തെയും പുലി സാന്നിധ്യമുള്ള പ്രദേശമാണ്. ഇതിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിക്കായി കൂടുവെച്ചിട്ടുണ്ട്. പുലിയെ വീണ്ടും കണ്ട പശ്ചാത്തലത്തില്‍ വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടില്ല.