ജീവന് ഭീഷണിയായി കാട്ടാനകൾ; വരന്തരപിള്ളിയിൽ കൊല്ലപ്പെട്ടത് നാലുപേർ

പലപ്പിള്ളി, വലിയകുളം, കോട്ടാമ്പി ആറളം പാടി തുടങ്ങി ചിമ്മിനി ഡാമിലേക്ക് പോകുന്ന പ്രദേശങ്ങളിലൊക്കെ രാത്രിയിൽ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്

Update: 2021-11-26 04:51 GMT
Editor : Dibin Gopan | By : Web Desk
Advertising

ജീവന് ഭീഷണിയായി കാട്ടാനകൾ. വരന്തരപിള്ളി പഞ്ചായത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ആനകളെ ഉൾക്കാട്ടിലേക്ക് വിടണമെന്ന് ആവശ്യം. കൃഷി നാശത്തേക്കാൾ മനുഷ്യരുടെ ജീവന് കാട്ടാനകൾ ഭീഷണിയായ പ്രദേശമാണ് തൃശൂർ വരന്തരപിള്ളി ഫോറസ്റ്റ് റേഞ്ച്.

വരന്തരപിള്ളി പഞ്ചായത്തിൽ മാത്രം ഈ വർഷം കാട്ടാന ആക്രമണത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പലപ്പിള്ളി, വലിയകുളം, കോട്ടാമ്പി ആറളം പാടി തുടങ്ങി ചിമ്മിനി ഡാമിലേക്ക് പോകുന്ന പ്രദേശങ്ങളിലൊക്കെ രാത്രിയിൽ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. 

കൊച്ചിൻ മലബാർ റബ്ബർ എസ്റ്റേറ്റിൽ പുതിയ മരങ്ങൾ വെച്ചു പിടിപ്പിക്കാതായതോടെ ഉണ്ടായ കാടുകളിലാണ് ഇപ്പോൾ ആനകൾ മേയുന്നത്. വനം വകുപ്പും എസ്റ്റേറ്റ് മാനേജ്‌മെന്റും വാച്ചർമ്മാരെ നിയോഗിച്ച് ആനകളെ കാട്ടിലേക്ക് കയറ്റി വിടുകയും തിരികെ ഇറങ്ങാതിരിക്കാൻ ട്രഞ്ച് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


Wildlife as a threat to life. Four killed in Varanthara Pilli panchayath The need to release elephants into the wild. Thrissur Varantharappilly Forest Range is an area where wildlife threatens human life more than agricultural destruction.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News