'എന്റെ പ്രസ്ഥാനം എന്നെ ചതിച്ചാൽ ആ നിമിഷം ഞാൻ ജീവനോടെ കാണത്തില്ല'; കെ റെയിൽ പ്രചാരണത്തിനിറങ്ങിയ എംഎൽഎയോട് കയർത്ത് നാട്ടുകാർ

കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എതിർപ്പ് ഇല്ലാതാക്കിയാണ് തങ്ങൾ വീട് വിട്ട് ഇറങ്ങിയതെന്നാണ് ഡിവൈഎഫ്‌ഐ വിശദീകരിക്കുന്നത്

Update: 2022-03-30 16:37 GMT
Advertising

ആലപ്പുഴ പടനിലത്ത് സിൽവർ ലൈൻ പ്രചാരണത്തിന് ഇറങ്ങിയ മാവേലിക്കര എംഎൽഎ, എം.എസ് അരുൺകുമാർ ഉൾപ്പെടെ ഡിവൈഎഫ്‌ഐ നേതാക്കളോട് കയർത്ത് നാട്ടുകാർ. ഡിവൈഎഫ്‌ഐയുടെ ഭവനസന്ദർശനം ജില്ലയിൽ തുടരുന്നതിനിടെയാണ് സംഭവം നടന്നത്.

'എന്റെ പ്രസ്ഥാനം എന്നെ ചതിച്ചാൽ ആ നിമിഷം ഞാൻ ജീവനോടെ കാണത്തില്ല' എന്ന് വീട്ടുകാരിലൊരാൾ പറഞ്ഞു. തുടർന്ന് അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് നേതാക്കൾ പറഞ്ഞുതുടങ്ങിയപ്പോൾ വീട്ടുകാർ വീണ്ടും എതിർശബ്ദമുയർത്തി.അതോടെ എംഎൽഎക്കും കൂട്ടർക്കും മറുപടിയില്ലാതാകുകയായിരുന്നു. എന്നാൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എതിർപ്പ് ഇല്ലാതാക്കിയാണ് തങ്ങൾ വീട് വിട്ട് ഇറങ്ങിയതെന്നാണ് ഡിവൈഎഫ്‌ഐ വിശദീകരിക്കുന്നത്.


Full View

Locals lash out at MLA who went on K Rail campaign

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News