ലോകായുക്ത ഭേദഗതി : മന്ത്രിമാർക്ക് വീഴ്ച പറ്റിയെന്ന് സി.പി.ഐ
മൂന്നാം തീയതി ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ലോകായുക്ത നിയമഭേദഗതി ചർച്ച ചെയ്യും
ലോകായുക്ത നിയമഭേദഗതിയുടെ പ്രാധാന്യം മനസിലാക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്ച സംഭവിച്ചുവെന്ന് സി.പി.ഐ വിലയിരുത്തൽ. ഓർഡിനൻസ് ആദ്യം മാറ്റിവെച്ചത് മന്ത്രിമാർ അറിയിക്കാതിരുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. മൂന്നാം തീയതി ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ലോകായുക്ത നിയമഭേദഗതി ചർച്ച ചെയ്യും.
അതേസമയം, ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ വേഗത്തില്‍ മറുപടി നല്‍കും.. നിലവിലെ ലോകായുക്ത നിയമം ഭരണഘടനവിരുദ്ധമാണെന്ന നിലപാട് ഗവർണർക്ക് മുന്നില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഗവർണർ ഓര്‍ഡനന്‍സ് തിരിച്ചയച്ചേക്കും.
വിവാദമായ ലോകായുക്ത നിയമഭേദഗതിയില്‍ നിയമോപദേശം തേടിയ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം കൂടി തേടിയതോടെ ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉടനെ ഒപ്പ് വെയ്ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഗവർണർ ഇന്നലെ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാരിന്‍റെ മറുപടി വേഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവിലെ നിയമത്തിലെ ഭരണഘടന വിരുദ്ധതയില്‍ ഊന്നിയുള്ള മറുപടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കുക.
കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.ഇതിനെ സാധൂകരിക്കാന്‍ 2021 ഏപ്രില്‍ 21 അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ ഗവർണർക്ക് നല്‍കിയേക്കും. ഭരണഘടനയിലെ 164 ാം അനുച്ഛേദത്തിലേക്കുള്ള കടന്ന് കയറ്റമാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 എന്ന വാദമാണ് സര്‍ക്കാര്‍ ഗവർണറെ അറിയിക്കുക. വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമവും,കേന്ദ്ര ലോക്പാല്‍ നിയമവും സംസ്ഥാന ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ചാണ് ഭേദഗതി തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അറിയിക്കും.
News Summary : Lokayukta amendment: CPI says ministers have faults