''നടന്നുപോവുമ്പോൾ ഷർട്ടിലൊരു പൊടിവീണാൽ തട്ടിക്കളയും''; ലോകായുക്ത സിറിയക് ജോസഫ്‌

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ.

Update: 2022-02-04 07:24 GMT
Advertising

നടന്നുപോവുമ്പോൾ ഷർട്ടിലൊരു പൊടിവീണാൽ തട്ടിക്കളയുമെന്ന് ലോകായുക്ത സിറിയക് ജോസഫ്‌. കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഹരജിയിൽ വിധി പറയുന്നതിനിടെയാണ് ലോകായുക്തയുടെ പരാമർശം. മാധ്യമങ്ങൾ പല കാര്യങ്ങളും തെറ്റായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച് ഉപലോകായുക്ത പറഞ്ഞ കാര്യം തന്റെ പേരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീൽ ലോകായുക്തക്കെതിരെ ഏതാനും ദിവസങ്ങളായി വലിയ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനെക്കൂടി പരിഗണിച്ചാണ് ലോകായുക്തയുടെ പരാമർശമെന്നും സൂചനയുണ്ട്. കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. പ്രോ വൈസ് ചാൻസലറായ മന്ത്രിക്ക് വി.സി നിയമനത്തിൽ നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. ചാൻസലറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ലോകായുക്ത പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News