'പ്രതിപക്ഷ നേതാവിന് വികല മനസ്, സമനില തെറ്റി': മറുപടിയുമായി എം സ്വരാജ്
ട്വന്റി ട്വന്റി വികസനത്തെ പിന്തുണയ്ക്കുന്നവരാണ് അവർക്ക് ഇടത് മുന്നണിക്ക് ഒപ്പം നിൽക്കാനെ പറ്റുവെന്നും എം സ്വരാജ് മീഡിയവണിനോട്
Update: 2022-05-16 03:47 GMT


എറണാകുളം: ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ വോട്ടുതേടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഹീനമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കും ഏതെങ്കിലും മതത്തിനുള്ള വരെ ഒഴിവാക്കാൻ ആകില്ല. പരാജയ ഭീതി മൂലം നില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിനെന്നും എം സ്വരാജ് പറഞ്ഞു. ട്വന്റി ട്വന്റി വികസനത്തെ പിന്തുണയ്ക്കുന്നവരാണ് അവർക്ക് ഇടത് മുന്നണിക്ക് ഒപ്പം നിൽക്കാനെ പറ്റൂവെന്നും എം.സ്വരാജ് മീഡിയവണിനോട് പറഞ്ഞു.
More to Watch...