ഉമ്മൻചാണ്ടിയുടെ മരണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് എം.എ. യൂസുഫലി

ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് യൂസുഫ് അലി

Update: 2023-07-18 18:00 GMT

ഉമ്മന്‍ ചാണ്ടിയും യൂസുഫ് അലിയും

Advertising

കേരള മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് യൂസുഫ് അലി പറഞ്ഞു. ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.

'നല്ല സൗഹൃദമാണ് ഉമ്മന്‍ചാണ്ടിയിയുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണ്. മന്ത്രിയെന്ന നിലയിലും മഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ലോകം ശ്രവിച്ചത്'. യൂസുഫലി കൂട്ടിച്ചേര്‍ത്തു.

ജനപ്രളയത്തിന്‍റെ അകമ്പടിയോടെ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് കെ. പി. സി. സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ എത്തിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാൻ ഇന്ദിരാഭവനിൽ എത്തിയത്. നിശ്ചയിച്ചതിലും അഞ്ച് മണിക്കൂർ വൈകിയാണ് മൃതദേഹം എത്തിക്കാനായത്. നാളെ രാവിലെ ഏഴ് മണിയോടെ അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയത്ത് തിരുനക്കരയിലും പുതുപ്പള്ളിയിലും പൊതുദര്‍ശനമുണ്ടാകും. വ്യാഴാഴ്ച 2.30ഓടെ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം സംസ്കരിക്കും


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News