കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ: മഅ്ദനി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
രക്തസമ്മർദ വ്യതിയാനവും ശാരീരിക ക്ഷീണവും അലട്ടുന്നണ്ടെങ്കിലും ആരോഗ്യാവസ്ഥ പൊതുവെ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Update: 2025-02-28 14:07 GMT
കൊച്ചി: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ (ട്രാൻസ്‌പ്ലാൻറ് ഐസിയു) വിഭാഗത്തിൽ തുടരുന്നു. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണവും തുടർ ചികിത്സകളും തുടരുകയാണ്.
രക്തസമ്മർദ വ്യതിയാനവും ശാരീരിക ക്ഷീണവും അലട്ടുന്നണ്ടെങ്കിലും ആരോഗ്യാവസ്ഥ പൊതുവെ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോണറുടെ ആരോഗ്യനിലയും തൃപ്തികരമാണ്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ, യുറോ സർജൻ ഡോ. സച്ചിൻ ജോസഫ്, അനസ്‌തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ, ഡോ.കൃഷ്ണ തുടങ്ങിയവർ തുടർചികിത്സകൾക്കും പരിശോധനകൾക്കും നേതൃത്വം നൽകി.