പ്രകൃതിവിരുദ്ധ പീഡനക്കേസ്; മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്

കുന്നംകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

Update: 2023-03-10 12:36 GMT
Advertising

തൃശൂർ: പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പാലക്കാട്  ഒറ്റപ്പാലം സ്വദേശി സിദ്ധീഖ് ബാഖവിയെയാണ് ശിക്ഷിച്ചത്. കുന്നംകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ജനുവരി മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയുലും വെച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കളായി പ്രവർത്തിക്കേണ്ട അധ്യാപകർ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് സമൂഹത്തെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ശിക്ഷ ഇത്തരക്കാർക്കൊരു മാതൃകയാകണമെന്നും കോടതി വ്യക്തമാക്കി.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News