പൊലീസ് തലപ്പത്ത് വൻമാറ്റം: ബൽറാം കുമാർ ഉപാധ്യായ പുതിയ ജയിൽ മേധാവി

ഇന്റലിജൻസ് എ ഡിജിപി ടി കെ വിനോദ് കുമാറിന് ഡിജിപി പദവി

Update: 2023-07-30 12:37 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഇന്റലിജൻസ് എ.ഡി.ജി.പി യായിരുന്ന ടി.കെ വിനോദ് കുമാർ ഡിജിപി പദവിയോടെ വിജിലൻസ് ഡയറക്ടറാവും. നിലവിൽ ജയിൽ ഡിജിപിയായ കെ പത്മകുമാർ പുതിയ ഫയർഫോഴ്സ് മേധാവിയാകും. മനോജ് എബ്രഹാമാണ് പുതിയ ഇന്റലിജൻസ് എഡിജിപി. കൊച്ചി കമീഷണർ കെ.സേതുരാമനെ മാറ്റി.. എ അ്കബറാണ് പുതിയ കമ്മീഷണർ.

സഞ്ജീവ് കുമാർ ഭട്ട് ജോഷി പൊലീസ് ഹൗസിങ്ങ് കോർപ്പറേഷൻ ചെയർമാൻ. നിലവിലെ വിജിലൻസ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ മാറ്റി. അദ്ദേഹം പുതിയ ഇന്റലിജൻസ് എഡിജിപിയാകും. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന് ആംഡ് ബെറ്റാലിയന്റെ അധിക ചുമതല കൂടി നൽകി. ബൽറാം കുമാർ ഉപാധ്യായ പുതിയ ജയിൽ മേധാവിയാകും. പുട്ട വിമലാദിത്യ തീവ്ര വാദ വിരുദ്ധ സേനയുടെ തലവനായും ചുമതലയേൽക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News