പ്ലസ്‌വൺ: മലപ്പുറത്ത് മാത്രം സീറ്റില്ലാത്തത് പതിനായിരത്തിലധികം വിദ്യാർഥികൾക്ക്

അധിക ബാച്ച് അനുവദിച്ചതിലെ അശാസ്ത്രീയത മൂലം പല സ്ഥലങ്ങളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

Update: 2023-08-29 05:50 GMT
Advertising

മലപ്പുറം: ഈ വർഷത്തെ പ്ലസ് വണ്‍ അഡ്മിഷൻ പൂർത്തിയായപ്പോള്‍ സീറ്റ് ലഭിക്കാതെ ആയിരകണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും പുറത്ത് നിൽക്കേണ്ടിവരുന്നത്. മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം വിദ്യാത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. സ്കോൾ കേരള വഴി ഈ വിദ്യാർഥികൾക്ക് പഠനം തുടരേണ്ടി വരും.

സെപ്റ്റംബർ 5 വരെ സ്കോൾ കേരളയിൽ പ്രവേശനത്തിനായി അപേക്ഷ നൽകാം. ഇതുവരെയുള്ള കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ മാത്രം 11870 വിദ്യാർഥികൾ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തു. പാലക്കാട് ജില്ലയിൽ 4840 പേരും രജിസ്റ്റർ ചെയ്തു

മലബാറിലെ +1 സീറ്റ് ക്ഷാമം പരിഹരിക്കാത്തതിനലാണ് വിദ്യാർഥികൾ സമാന്തര സംവിധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. അധിക ബാച്ച് അനുവദിച്ചതിലെ അശാസ്ത്രീയത മൂലം പല സ്ഥലങ്ങളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്. അതേസമയം കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥലങ്ങളിൽ സീറ്റ് ക്ഷാമം തുടരുകയും ചെയ്യുന്നു. 

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News