കേരള സർവകലാശാല പരീക്ഷയിൽ വിദ്യാർഥിക്ക് വാട്സാപ്പിൽ ഉത്തരം അയച്ചുകൊടുത്ത ആൾ പിടിയിൽ
കഴക്കൂട്ടം കരിയിൽ സ്വദേശി ആദർശ് ആണ് പിടിയിലായത്
Update: 2025-03-13 12:20 GMT


തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷയിൽ വിദ്യാർഥിക്ക് വാട്സാപ്പിൽ ഉത്തരം അയച്ചുകൊടുത്ത ആൾ പിടിയിൽ. കഴക്കൂട്ടം കരിയിൽ സ്വദേശി ആദർശ് ആണ് പിടിയിലായത്.
കാര്യവട്ടം ഗവൺമെൻറ് കോളേജിലെ ഡിഗ്രി പരീക്ഷയ്ക്കിടെ വിദ്യാർഥിയിൽ നിന്ന് മൊബൈൽ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മുൻ മുൻ എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ ആദർശ് എന്ന വിദ്യാർഥിക്കാണ് ഉത്തരം അയച്ചുകൊടുത്തത്.
പരീക്ഷയെഴുതിയ ആളെ പിടികൂടാൻ കഴിയില്ലെന്നും കേസെടുക്കാൻ കോളജ് രേഖാമൂലം പരാതി നൽകണമെന്നും പൊലീസ് അറിയിച്ചു.