കൊച്ചിയിൽ നടുറോഡിൽ കത്തിയുമായി യുവാവിന്റെ പരാക്രമം; പ്രതികൾ പൊലീസ് പിടിയിൽ
സംഭവത്തിൽ പാലാരിവട്ടം സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്തു


കൊച്ചി: നടുറോഡിൽ കത്തിയുമായി പരാക്രമം നടത്തി യുവാവ്. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ രാത്രി 12.15 ഓടെയാണ് സംഭവം.
നടുറോഡിൽ കത്തിയുമായി പരാക്രമം കാണിക്കുന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത്. ഇതോടെ യുവാവും വനിതാ സുഹൃത്തും പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
പോലീസ് വാഹനത്തിന്റെ ചില്ലുകൾ ഇവർ അടിച്ചു തകർത്തു. സംഭവത്തിൽ പാലാരിവട്ടം സ്വദേശിയായ പ്രവീൺ, സുഹൃത്ത് കോഴിക്കോട് സ്വദേശി റസ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കഞ്ചാവ് കേസുകളിൽ അടക്കം പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മട്ടാഞ്ചേരി കരിവേലിപ്പടിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഗ്ലാസ് തല്ലി തകർത്തു. മൂന്ന് കാറുകളുടെയും ഒരു ഓട്ടോയുടെയും ആണ് ഗ്ലാസ് തകർത്തത്. കരിവേലിപ്പടി ആർ കെ പിള്ള റോഡിലാണ് സംഭവം.പോലീസ് അന്വേഷണം ആരംഭിച്ചു