വടം കഴുത്തില്‍ കുരുങ്ങി മരിച്ച സംഭവം: പൊലീസിന്റെ അനാസ്ഥ, മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കുടുംബം

മനോജിന്റെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് സഹോദരി

Update: 2024-04-16 06:01 GMT
Editor : ദിവ്യ വി | By : Web Desk
Manoj_man died due to entangled rope tied
AddThis Website Tools
Advertising

കൊച്ചി: കൊച്ചിയില്‍ പൊലീസ് കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മനോജിന്റെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് സഹോദരി ചിപ്പി പറഞ്ഞു. വടത്തിന് പകരം ബാരിക്കേഡോ റിബണോ സ്ഥാപിക്കണമായിരുന്നുവെന്നും ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്നതുള്‍പ്പെടെ പരിശോധിക്കണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സഹോദരി പറഞ്ഞു.

മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി വടുതല സ്വദേശിയായ മനോജ് മരിച്ചത്.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News