ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു
വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (92) അന്തരിച്ചു. ചങ്ങനാശ്ശേരിയിൽ ആയിരുന്നു അന്ത്യം .വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.15ഓടു കൂടിയാണ് അന്ത്യം സംഭവിക്കുന്നത്. സംസ്‌കാര ശുശ്രൂഷാ നടപടികളിലേക്ക് ഉടൻ തന്നെ കടക്കുമെന്ന് സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്.
സഭയുടെ പ്രധാനപ്പെട്ട അധ്യക്ഷനായിരുന്നു മാർ ജോസഫ് പൗവത്തിൽ. സഭയുടെ കിരീടം എന്നാണ് മാർപ്പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാട് ആണ് മാർ ജോസഫ് പൗവത്തിലിന്റെ ജനനം. എസ്.ബി കോളജിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം 1962ൽ പൗരോഹത്യം സ്വീകരിച്ചു. അതിന് ശേഷം എസ്.ബി കോളജിൽ തന്നെ കുറച്ചു കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഇതിന് ശേഷമാണ് ഇംഗ്ലണ്ടിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നത്. പിന്നീട് 1972ൽ മെത്രാഭിഷേകം നടക്കുകയും കാഞ്ഞിരപ്പള്ളി അതിരൂപതാ മെത്രാനായി സ്ഥാനമേൽക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യത്തെ മെത്രാനും കൂടിയായിരുന്നു മാർ ജോസഫ് പൗവത്തിൽ.