ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പുരസ്കാരം മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്
Update: 2025-01-06 07:46 GMT
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പുരസ്കാരം മീഡിയവണിന്. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനാണ് പയിനേഴ്സ് ഇൻ മീഡിയ 2025 പുരസ്കാരം. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 10ന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ എറണാകുളം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.